പെരുമ്പാവൂർ:വിദ്യാർത്ഥികൾക്ക് മുളയെ അടുത്തറിയാൻ മുളദിനവുമായി തണ്ടേക്കാട് സ്‌ക്കൂൾ. തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ ഫോറസ്ട്രി & നേച്ചർ ക്ലബിൻ്റെ നേതൃത്വത്തിൽ തണ്ടേക്കാട് കിൻ്റർഗാർട്ടൻ പരിസരത്ത് മുളദിനം വിപുലമായി ആചരിച്ചു. ജമാഅത്ത് കിൻ്റർഗാർട്ടൻ മാനേജർ അബ്ദുൽ നസീർ, മുല്ലപ്പള്ളി ബുദ്ധൻ ബാംബു മുള തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവനിച്ചു. ഫോറസ്ടി & നേച്ചർ ക്ലബ് കൺവീനർ ജില്ല ജൈവവൈവിധ്യ ബോർഡ് അംഗവുമായ കെ.എ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.അഡ്വൈസറി ബോർഡ് ചെയർമാൻ എം എ മുഹമ്മദാലി, വി.പി. അബൂബക്കർ , അംബി മൂക്കട ,കിൻ്റർഗാർട്ടൻ പ്രിൻസിപ്പൽ ബിന്ദു ഇ.കെ എന്നിവർ സംസാരിച്ചു. മുള തൈ വിതരണം, മുള ജൈവവൈവിധ്യ ഡയറി തയ്യാറാക്കൽ, ശാസ്ത്രീയ നാമം ശേഖരിക്കൽ എന്നിവയും നടത്തി.











