തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്: വെങ്ങോല പഞ്ചായത്തിൽ സ്ഥാനാർത്ഥിയെ കണ്ടെത്തൽ അന്തിമഘട്ടത്തിൽ

വെങ്ങോല: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ വെങ്ങോല പഞ്ചായത്തിൽ ഉൾപ്പോരുകളും സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത്‌ പാർട്ടി നേതൃത്വത്തിന്‌ തലവേദനയാകുകയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വരുമെന്നിരിക്കെ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന്‌ മുന്നേ തീർക്കാനാവാൻ കഴിയാതെ കുഴങ്ങുകയാണ്‌ പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ.

സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില ചെറുപാർട്ടികളും നവപാർട്ടികളും. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ സജീവമായിരിക്കുകയാണ്. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top