പെരുമ്പാവൂർ : മൃഗസംരക്ഷണ വകുപ്പ് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വളയൻചിറങ്ങര മൃഗാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കേരളത്തിലെ മുഴുവൻ പശുക്കളെയും മൂന്നുകൊല്ലം കൊണ്ട് ഇൻഷുർ ചെയ്യാൻ എട്ടുകോടി രൂപ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. രായമംഗലം പഞ്ചായത്തിലെ 24-25 വർഷത്തെ പദ്ധതികളുടെയും മൃഗസംരക്ഷണവകുപ്പിന്റെ 100 പശുക്കുട്ടികളുടെ ഗോവർധിനി പദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ കുറുപ്പംപടി മൊബൈൽ ഫാം എയ്ഡ് യൂണിറ്റ് ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ഡി.കെ. വിനുജി, പി.ഡബ്ല്യു.ഡി. അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ.സി. സുമിത, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാരദ മോഹൻ, ഷൈമി വർഗീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ,ആസൂത്രണ സമിതി വൈസ് ചെയർമാൻ എസ്. മോഹനൻ, കീഴില്ലം സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. സുകുമാരൻ, രായമംഗലം പഞ്ചായത്ത് സെക്രട്ടറി ബി. സുധീർ, ക്ഷീരസംഘം പ്രസിഡന്റുമാരായ എൻ.സി. തോമസ്, പി. ജോസ്, ഡോ. ലീന പോൾ, ഡോ. ജോർജ് കുര്യൻ എന്നിവർ പങ്കെടുത്തു. മൃഗസംരക്ഷണ സെമിനാറുകൾ, ഭക്ഷ്യസുരക്ഷയും അടുക്കളമുറ്റത്തെ കോഴിവളർത്തലും, ഗോവർധിനി 24-25 പദ്ധതിയുടെ പരിശീലനം എന്നിവ നടത്തി.











