പെരുമ്പാവൂർ: യാത്രക്കാരുടെ നടുവൊടിക്കും വിധം കുഴികളുള്ള മണ്ണൂർ- പോഞ്ഞാശേരി റോഡിലെ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 2.70 കോടി രൂപയ്ക്കു ടെൻഡർ ക്ഷണിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 15 വരെ ടെൻഡർ സ്വീകരിക്കും. 17ന് തുറക്കും.നടപ്പു സാമ്പത്തിക 12 കിലോമീറ്റർ നീളമുള്ള മണ്ണൂർ–പോഞ്ഞാശേരി റോഡ് 2019ൽ നവീകരിച്ചപ്പോൾ വാരിക്കാട് മുതൽ വെങ്ങോല വരെയുള്ള ഭാഗം ഒഴിവാക്കി. പൂനൂർ ഭാഗത്തു കട്ട വിരിച്ചും മറ്റു ഭാഗങ്ങളിൽ ടാർ ചെയ്തും സഞ്ചാരയോഗ്യമാക്കിയെങ്കിലും പൂനൂർ ഭാഗത്തെ കട്ട വിരിച്ച ഭാഗങ്ങളിൽ ടൈൽ ഇളകിപ്പോകുന്നതു പതിവായിരുന്നു. റോഡ് താഴേക്ക് ഇരുന്നു പോകുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത് പാടത്ത് മണ്ണിട്ട് പൊക്കിയാണു റോഡ് നിർമിച്ചതെന്നാണ്. വാഹനങ്ങൾ പോകുമ്പോൾ ടൈലുകൾ ഇളകുകയാണ്.











