പെരുമ്പാവൂര്‍: നഗരസഭയില്‍ പൊതുസുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ തെരുവ് വിളക്കുകളും പുതിയതായി മാറ്റുന്ന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. ‘വെട്ടം’ കാണാം ഇനി വെട്ടത്താല്‍ എന്ന പേരില്‍ ആരംഭിച്ച പദ്ധതിയിലൂടെ നഗരം മുഴുവനും പുതിയ എല്‍.ഇ.ഡി. ലൈറ്റുകളാല്‍ പ്രകാശിതമാക്കും. നഗരത്തിലെ നിലവിലുള്ള തെരുവ് വിളക്കുകള്‍  സോഡിയം വേപ്പര്‍ ലാമ്പ്, ബള്‍ബ്, ട്യൂബ് ലൈറ്റുകള്‍, എല്‍.ഇ.ഡി. എന്നീ വ്യത്യസ്ത ഇനങ്ങളാണ്. പലതിന്റെയും പാര്‍ട്‌സിന്റെ ലഭ്യത കുറവ് നേരിടുന്നുതു മൂലം കേടായാല്‍ നന്നാക്കുന്നതിന് പലപ്പോഴും കാലതാമസം നേരിടുന്നു. പുതിയ പദ്ധതിയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. കേടായ ലൈറ്റുകള്‍ ആഴ്ചയ്ക്കുള്ളില്‍ തന്നെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കും. കൂടിയ വാട്‌സ് ആയതിനാല്‍  കൂടുതല്‍ പ്രകാശം ലഭിക്കും. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ലൈറ്റുകള്‍ക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടിയും ഉണ്ട്. 5500 പുതിയ എല്‍.ഇ.ഡി. ലൈറ്റുകള്‍, ഹൈമാക്‌സ് ആന്‍ഡ് മിനി മാക്‌സ് ലൈറ്റുകള്‍ പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ സ്ഥാപിച്ചിരിക്കുന്ന മുഴുവന്‍ പഴയ തെരുവ് വിളക്കുകളും മാറ്റി പുതിയ 5500 എണ്ണം 36 വാട്ട് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കും. കാലടി ജംഗ്ഷനില്‍ മീഡിയനുകള്‍ മഹാത്മാഗാന്ധി പ്രതിമ മുതല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള മീഡിയനുകള്‍, അങ്കമാലി – മൂവാറ്റുപുഴ റോഡില്‍ കെ.എസ്.ടി.പി. സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ 90 വാട്ട് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്‌പോണ്‍സര്‍ഷിപ്പോടുകൂടി സ്ഥാപിക്കും. നഗരത്തില്‍ നിലവില്‍ നാല് ഹൈമാക്‌സ് ലൈറ്റുകളും 30 മിനി മാക്‌സ് ലൈറ്റുകളും ഉണ്ട്. ഇതിലെ ലൈറ്റുകളും പുതുക്കി മാറ്റും. ഇതിലൂടെ, നഗരത്തിലെ മുഴുവന്‍ പ്രധാന റോഡുകളും, ജംക്ഷനുകളും, പൊതുസ്ഥലങ്ങളും ഉജ്ജ്വലമായി പ്രകാശിതമാകും.
1.30 കോടി രൂപയുടെ ആസൂത്രണത്തോടെ പെരുമ്പാവൂര്‍ നഗരത്തില്‍ പുതിയ തെരുവ് വിളക്കുകള്‍ രാത്രിസമയം പൊതുസ്ഥലങ്ങളില്‍ നേരിടുന്ന വെളിച്ചക്കുറവ് പരിഹരിച്ച് മികച്ച ഗതാഗതസൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ, നഗരത്തിലെ പ്രധാന റോഡുകളും ജംക്ഷനുകളും കൂടുതല്‍ പ്രകാശിതമാകും.

പദ്ധതിയുടെ ലോക പ്രകാശനം നഗരസഭാ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഷീദാ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ ആനി മാര്‍ട്ടിന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ. രാമകൃഷ്ണന്‍, അഭിലാഷ് പുതിയേടത്ത്, മിനി ജോഷി, കൗണ്‍സില്‍മാരായ സാലിത സിയാദ്, കെ.സി. അരുണ്‍കുമാര്‍, പി.എസ്. അഭിലാഷ്, രൂപേഷ് കുമാര്‍, കെ.ബി. നൗഷാദ്, ഷമീന ഷാനവാസ്, ലിസ ഐസക്, പി.എസ്. സിന്ധു, നഗരസഭാ സെക്രട്ടറി കവിത എസ്. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here