വെങ്ങോല: 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന തണ്ടേക്കാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 25 ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കാണ് പദ്ധതി. 2000 ല്‍ ആരംഭിച്ച ഹയര്‍ സെക്കണ്ടറി വിഭാഗം അതിന്റെ 25-ാം വാര്‍ഷിക നിറവിലുമാണ്. 60 വര്‍ഷം കൊണ്ട് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങി വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്നത്.
സ്‌കൂളിന്റെ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ ആണ് അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ക്ലാസ് റൂമുകളുടെ നവീകരണം, ലൈബ്രറി, മികച്ച സാനിറ്റേഷന്‍ സൗകര്യങ്ങള്‍ (ബാത്ത്‌റൂം), പ്ലേ സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണം, വിദ്യാര്‍ത്ഥികള്‍ക്ക് പഠന രംഗത്ത് കൈത്താങ്ങായി മാറുന്ന വിവിധ മാതൃക പ്രവര്‍ത്തനങ്ങള്‍, മാരത്തണ്‍, സയന്‍സ് എക്‌സ്‌പോ, പൂര്‍വ്വ വിദ്യര്‍ഥി പൂര്‍വ്വ അധ്യാപക സമ്മേളനം, വ്യത്യസ്ത രൂപത്തിലുള്ള പദ്ധതികളാണ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍ സ്‌ക്കൂള്‍ മാനേജര്‍ പി.എ മുഖ്താര്‍, തണ്ടേക്കാട് ജമാഅത്ത് പ്രസിഡന്റ് കെ.കെ. മജീദ്, ചെയര്‍മാന്‍ കെ.ബി ഷാജഹാന്‍, ജനറല്‍ സെക്രട്ടറി എം.കെ ഷംസുദ്ദീന്‍, ട്രഷറര്‍ അബ്ദു റസാഖ് കുരിയാനപ്പള്ളി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. എച്ച് നിസാമോള്‍, ഹെഡ്മിസ്ട്രസ് വി.എം. മിനിമോള്‍, പിറ്റിഎ പ്രസിഡന്റ് മുസ്തഫ ചിറ്റേത്തുകുടി, മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ബാസ് പുത്തലത്ത്,പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധി ഒ എം റഫീഖ്, കോ -ഓര്‍ഡിനേറ്റര്‍ കെ.എ നൗഷാദ്, വി.പി. അബൂബക്കര്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ കെ മജീദ് എന്നിവര്‍ പങ്കെടുത്തു.











