പെരുമ്പാവൂർ; ട്വന്റി 20യുമായി സഖ്യത്തിലേര്‍പ്പെട്ട് ദുർഭരണം നടത്തിയ വെങ്ങോല പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പ്രചാരണ കാൽനടജാഥ നടത്തി. പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ നഷ്ടപ്പെടുത്തിയതിനെതിരെ എൽഡിഎഫ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പി എം സലീം ജാഥ ക്യാപ്റ്റനും വി വിതാൻ വൈസ് ക്യാപ്റ്റനും ടി എ സലീം മാനേജറുമായ ജാഥ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ എ സക്കീർ അധ്യക്ഷനായി. എൻസിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ്, നിഖിൽ ബാബു, എം കെ ബാലൻ, സി വി ഐസക്, ജുബൈരിയ ഐസക്, സി പി ഫൈസൽ, രമേശ് ചന്ദ്, കെ എം മുഹമ്മദ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. സലീം ജിനാൻ അധ്യക്ഷനായി.

LEAVE A REPLY

Please enter your comment!
Please enter your name here