പെരുമ്പാവൂര്‍: മാര്‍ത്തോമാ വനിതാ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐഎംഎ യും കോളേജ് വൈആര്‍സിയും ചേര്‍ന്ന് രക്തദാന അമൃത മഹോത്സവ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ലത പി. ചെറിയാൻ്റെഅധ്യക്ഷതയിൽനടന്ന യോഗത്തിൽ. ഡോ. മുഹമ്മദ് ഷഫീഖ്, എം. രഞ്ജിത്ത്, ഡോ. പി. അനുപമ, ഡോ. ടി. ആവണി,എന്നിവര്‍ സംസാരിച്ചു.











