പെരുമ്പാവൂർ: അയ്മുറി ശിവക്ഷേത്രത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടാമത്തെ ഗോപുരകവാടം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ഇടതുവശത്ത് പ്രദക്ഷിണവഴിയോടു ചേർന്നാണ് ഓഫീസ് കെട്ടിട നിർമ്മാണം. ക്ഷേത്രം തന്ത്രി ചേലാമറ്റം തോട്ടാമറ്റം സുബ്രഹ്മണ്യൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി കോൽക്കുഴി ഇല്ലം ജിതേഷ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വാസ്തുപൂജകൾക്കുശേഷം, അയ്മനം ദേവസ്വം ട്രസ്റ്റ് പ്രസിഡൻ്റ് പി.എൻ. പുരുഷോത്തമൻ കർത്താ ശിലാന്ന്യാസം നടത്തി. കൂടാലപ്പാട് സ്വദേശി കളമ്പാട്ടുകുടി മണി ആചാരിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണജോലികൾ നടക്കുന്നത്..











