പെരുമ്പാവൂർ : തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പ്രശസ്തമായ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി
സ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യൻ യജ്ഞശാലയിൽ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ഇന്നലെ വൈകിട്ട് യജ്ഞവേദിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.. തുടർന്ന് വിഗ്രഹ പ്രതിഷ്ഠ, സാംസ്കാരിക സദസ് ,യജ്ഞവേദിയിൽ ഭദ്രദീപം തെളിയിക്കൽ, തുടർന്ന് യജ്ഞാചാര്യൻ ഉദിത് ചൈതന്യയുടെ സപ്താഹമാഹാത്മ്യ പ്രഭാഷണം എന്നിവ. ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു., 22 .ന് വൈകിട്ട് 3 – 15-ന് മാതൃ സംഗമം 7- മണിക്ക് കൃഷ്ണാവതാരം ദൃശ്വാവിഷ്കാരം 7.30 ന് കൊല്ലം കലാവേദി കഥകളി സംഘം അവതരിപ്പിക്കുന്ന കംസവധം ദൃശ്യാവിഷ്കാരം തുടർന്ന് ഉണ്ണിയൂട്ട് ഉറിയടി, 23 -ന് വൈകിട്ട് 7-ന് രുഗ് മിണി സ്വയംവരം ദൃശ്യാവിഷ്കാരം ;രുഗ്മിണിസ്വയംവര ഘോഷയാത്ര,തുടർന്ന് തിരുവാതിര കളി, 24 -ന് വൈകിട്ട് 7-ന് ശ്രീകൃഷ്ണ – കുചേല പുന:സമാഗമം ദൃശ്യാവിഷ്കാരം, 25-ന് ഉച്ചക്ക് 12 ന് യജ്ഞസമർപ്പണം എന്നിവ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here