പെരുമ്പാവൂർഃ അശമന്നൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പയ്യാൽ ജനകീയ ആരോഗ്യകേന്ദ്രത്തിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പനിച്ചയം അഞ്ചാം വാർഡിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.അഡ്വ.എൽദോസ് പി.കുന്നപ്പിള്ളി എം. എൽ.എ യുടെഅധ്യക്ഷതയിൽ നടന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉപഹാര സമർപ്പണം നടത്തി.സാജു പോൾ എക്സ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി വൈസ് പ്രസിഡന്റ് ജോബി ഐസക്, ജില്ല പഞ്ചായത്ത് മെമ്പർ ഷൈമി വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാഞ്‌ജലി മുരുകൻ, വി.പി.ശശീന്ദ്രൻ,കെ. പി. വർഗ്ഗീസ്,പഞ്ചായത്ത് അംഗങ്ങളായ സുബി ഷാജി, ഗീത രാജീവ്, അജാസ് യൂസഫ്, എൻ. വി. പ്രതീഷ്, സുബൈദ പരീത്, ലത രാമചന്ദ്രൻ, അഡ്വ. ചിത്ര ചന്ദ്രൻ, സരിത ഉണ്ണികൃഷ്ണൻ,ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: സിന്ധു ടി. പി, ഡോ:ഷീനാമോൾ ടി. കെ,, അജിത്ത്, ഷാജി സരിഗ, സുജു ജോണി, എന്നിവർ സംസാരിച്ചു. .സ്ഥലം വാങ്ങുന്നതിനായി 1 ലക്ഷം രൂപ സംഭാവന നൽകിയ എൽദോസ് വൈദ്യരേയും കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർ സി. വി. സുഗുതനേയും മന്ത്രി ചടങ്ങിൽ ആദരിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ 5.5 സെന്റ് സ്ഥലം 7 ലക്ഷം രൂപയ്ക്ക് വാങ്ങിയാണ് 55 ലക്ഷം രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ ജനകീയ ആരോഗ്യ കേന്ദ്രം നിർമ്മിച്ചത്..











