പെരുമ്പാവൂർ: എൽഡിഎഫ് മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റജാഥ നടത്തി. അധികാരദുർവിനിയോഗവും ഭരണസമിതിയിലെ തമ്മിലടിയും പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ മുരടിച്ചതും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം രമേഷ്ചന്ദ് ജാഥയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ കെ വി ബിജു, വൈസ് ക്യാപ്റ്റൻ കെ ആർ മോഹനൻ, ജാഥാ മാനേജർ ബിന്ദു ബിജു, കെ ആർ മോഹനൻ, പി ബി സന്തോഷ് കുമാർ, എ ബി സനികുമാർ, ബിന്ദു ഉണ്ണി, സോജൻ പൗലോസ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here