പെരുമ്പാവൂർ: പെരുമ്പാവൂർ ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പൂൾ നമ്പർ 16 ലെ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റുള്ള വർക്ക് മാതൃകയാകുന്നു. ഇപ്പോൾ ഈ പൂളിലെ തൊഴിലാളികളുടെനേതൃത്വത്തിൽ പെരുമ്പാവൂർ നഗരസഭ അതിർത്തിയിലെ അങ്കണവാടികൾക്കു മുഴവൻ കളിപ്പാട്ടം വിതരണം ചെയ്താണ് മാതൃക കാണിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് പെരുമ്പാവൂർ പട്ടണത്തിൽ മാതൃകയായി പ്രവർത്തിക്കുന്ന സി ഐ.ടി.യു പൂൾ നമ്പർ 16 ലെ തൊഴിലാളികളുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുമ്പും നേതൃത്വം നൽകിയിട്ടുണ്ട്. തൊഴിലാളികൾ തൊഴിലെടുത്ത് കിട്ടുന്ന പൈസയിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെറിയൊരു തുക മാറ്റിവെച്ച് അതിൽ നിന്നുമാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകി പോരുന്നത് മുൻപും പെരുമ്പാവൂർ നഗരസഭ അതിർത്തിയിലെ വിവിധ അംഗണവാടികൾക്ക് തൊഴിലാളികൾ നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുവാനുള്ള കളിപ്പാട്ടങ്ങളും പനി നോക്കുന്നതിനുള്ള ഡിജിറ്റൽ ടെർമോമീറ്റർ എന്നിവ പെരുമ്പാവൂർപാറപ്പുറം ‘കടുവൾ ‘പെരുങ്കുളംപുഞ്ച എന്നി അങ്ക mവാടികളിലെ കുട്ടികൾക്ക് മുമ്പ്വിതരണം ചെയ്തു മാതൃക കാണിച്ചിട്ടുണ്ട്. അംങ്കണവാടികളിലെ കുട്ടികൾക്ക് കളിപ്പാട്ടവും ഡിജിറ്റൽതെർമോമീറ്ററും വിതരണം ചെയ്യുന്നതിന് ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മറ്റി അംഗം.ടി.എം.നസീർ, _23ാംനമ്പർവാർഡ് കൗൺസിലർ പി.എസ്.അഭിലാഷ്,, സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഗിരിബേബി, ഹയറുനിസാനസീർ, ഡി.വൈ.എഫ്.ഐ. വെസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡൻ്റ്. പി.കെ.സനുപ്, ‘സി.ഐ.ടി.യു. ‘പൂൾ നമ്പർ_16-ലെ തൊഴിലാളികളായ എം.എൻ.മധു’,,സുബീഷ്, ‘വിജയൻഅപ്പു, പി.ആർ.സുബാഷ്. എന്നിവർ കുട്ടികൾക്ക് കളിപ്പാട്ട വിതരണത്തിന് നേതൃത്വം നൽകി
What do you feel about this post?

Like

Love

Happy

Haha

Sad











