പെരുമ്പാവൂര്‍: കോടനാട് ബസേലിയോസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കോടനാട് പള്ളിപ്പടി ജംഗ്ഷനില്‍ ട്രാഫിക് മിറര്‍ സ്ഥാപിച്ചു. വലിയപാറ കുരങ്ങന്‍ചാല്‍ റോഡ് പ്രധാന റോഡിലേക്ക് ചേരുന്ന പ്രധാന റോഡില്‍ ബ്ലൈന്‍ഡ് സ്‌പോട്ട് (ഡ്രൈവര്‍ക്ക് നേരിട്ട് കാണാന്‍ കഴിയാത്ത ഭാഗം) ഉള്ളത്. പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്. കൂടാതെ നിലവാരം കൂടിയ റോഡും ചെട്ടിനട ജംഗ്ഷന്‍ ഉയര്‍ന്നു നില്‍ക്കുന്നതും അപകടത്തിന് കാരണമാകുന്നു. ട്രാഫിക് മിറര്‍ സ്ഥാപിച്ചതോടെ വലിയപാറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് പ്രധാന റോഡിലെ വാഹനങ്ങളെ ദൂരെ നിന്നും കാണുവാന്‍ ആകും. ട്രാഫിക് മിററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാംസണ്‍ ജേക്കബ്, സിനി എല്‍ദോ, ബ്ലോക്ക് പഞ്ചായത്തംഗം അനു അബീഷ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസര്‍ വി.എസ്.ഹരീഷ് ഹര്‍ഷന്‍, തോമസ് പോള്‍ റമ്പാന്‍, മിനി നായര്‍, ഫില്‍സി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.