പെരുമ്പാവൂർ : മുടിക്കൽ എസ്കെഎസ്എസ്എഫ് യൂണിറ്റിന് കീഴിൽ ഉസ്താദുമാർക്കായി ഒന്നാംഘട്ട തഹ്സീനുൽ ഖിറാഅയുടെ ക്ലാസ് സമസ്ത മുജവ്വിദ് മുഹമ്മദ് മീരാൻ ഹൈത്തമിയുടെ നേതൃത്വത്തിൽ മുടിക്കൽ സമസ്ത ജില്ലാ കാര്യാലയത്തിൽ സംഘടിപ്പിച്ചു. 12 ദിവസം നീണ്ടുനിന്ന ക്ലാസിൽ 23 ഉസ്താദുമാർ ക്ലാസിൽ പങ്കെടുത്തു. മുജവ്വിദ് മുഹമ്മദ് മീരാൻ ഹൈത്തമിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് ഇസ്മാഈൽ ഫൈസി ഉദ്ഘാടനംചെയ്തു .എസ് എം എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.എ അബ്ദുൽ കരീം മൗലവി, എസ്. വൈ. എസ് പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി മൻസൂർ മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഖിറാഅത്തിന്റെ പ്രാക്ടിക്കൽ-തിയറി പരീക്ഷകളും നടന്നു. പങ്കെടുത്ത ഉസ്താദുമാർക്ക് അറ്റൻഡൻസ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എസ്കെഎസ്എസ്എഫ് മുടിക്കൽ യൂണിറ്റ് പ്രസിഡൻറ് പി.ബി ഇബ്രാഹിം കുഞ്ഞ് സ്വാഗതമാശംസിച്ച യോഗത്തിൽ വാഴക്കുളം റെയ്‌ഞ്ച് ജനറൽ സെക്രട്ടറി മാഹിൻഷാ ദാരിമി നന്ദി പറഞ്ഞു.