സിയാദ് ചെമ്പറക്കിക്ക് മാധ്യമ രത്ന അവാർഡ് സമ്മാനിച്ചു

പെരുമ്പാവൂർ: മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ പൊതു പ്രവർത്തകൻ സി കെ സിയാദ് ചെമ്പറക്കിയെ മാധ്യമ രത്ന അവാർഡ് നൽകി സമഗ്ര സേവ സമിതി ആദരിച്ചു. പത്ര പ്രവർത്തന രംഗത്തും മത -രാഷ്ട്രീയ – വിദ്യാഭ്യാസ -സാമൂഹ്യ – പൊതു പ്രവർത്തനരംഗത്തും നൽകിയ സേവനങ്ങളെ പുരസ്കരിച്ചാണ് സൗത്ത് ഇന്ത്യൻ സമഗ്ര പുരസ്‌കാരമായ മാധ്യമ രത്ന അവാർഡിനായി അദ്ദേഹത്തെ തിരെഞ്ഞെടുത്തത്.സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ (എസ് കെ എം എം എ ) സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായും എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായും സേവനം ചെയ്യുന്ന സിയാദ് ചെമ്പറക്കി ചന്ദ്രിക ദിനപത്രത്തിൽ കാൽ നൂറ്റാണ്ടിലേറെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ നവോത്ഥാന പ്രസ്ഥാനമായ മീം എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും ചെമ്പറക്കി മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമാണ്. ടി ജെ വിനോദ് എംഎൽഎ സൗത്ത് ഇന്ത്യ സമഗ്ര പുരസ്കാരമായ മാധ്യമ രത്ന അവാർഡ് സിയാദ് ചെമ്പറക്കിക്ക് സമ്മാനിച്ചു.മുൻ എംഎൽഎയും വിശ്ഷ്ട സേവ പുരസ്‌കാര ജേതാവുമായ യു സി രാമൻ പ്രശസ്തി പത്രം സമർപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ടി ജെ വിനോദ് എം എൽ എ ഉൽഘാടനം ചെയ്തു. കൊച്ചി മേയർ വി കെ മിനിമോൾ ഭാനു സുധ നാട്യ സദസ് ഉദ്ഘാടനം ചെയ്തു.അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ്‌ ഷാ മുഖ്യാതിഥി ആയിരുന്നു. സമഗ്ര സേവ സമിതി പ്രസിഡന്റ്‌ സുനീ ശേഖർ അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി സോമൻ പുതിയാത്ത്, സിനിമാതാരങ്ങളായ രചന കൃഷ്ണൻകുട്ടി മഹേഷ്, ഡോൺ ബോസ്കോ ഡയറക്ടർ ഫാ. ജോസ് ബോസ്കോ, അനീഷ് കൃഷ്ണ, ആർ. മെഹ്ജാബ്, ടോണി മാളിയേക്കൽ,അഡ്വ. ഇ. എം. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.സാമൂഹിക സേവനം,സിനിമ, മാധ്യമം, വിദ്യാഭ്യാസം, കല, സാഹിത്യം സംഗീതം, നൃത്തം, നിയമം, , കൃഷി, വാണിജ്യം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെയാണ് സമഗ്ര സേവ കൗൺസിലിന്റെ സൗത്ത് ഇന്ത്യൻ സമഗ്ര പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

Loading

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top