പെരുമ്പാവൂർ: ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മാനവികതയിൽ വിശ്വസിക്കുന്ന സമാനമനസ്കരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗഹൃദ വേദി പെരുമ്പാവൂരിന്റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. അംഗത്വ വിതരണോദ്ഘാടനം മനോജ് മൂത്തേടൻ എം.എൽ.എ. നിർവഹിച്ചു.സൗഹൃദ വേദി പ്രസിഡന്റ് അഡ്വ. വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.പി. ഫൈസൽ അസ്ഹരി ആമുഖപ്രഭാഷണവും ബെന്നി ബഹന്നാൻ എം.പി. മുഖ്യപ്രഭാഷണവും നടത്തി.യാക്കോബായ സഭ അങ്കമാലി ഭദ്രാസനാധിപൻ മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത, ആലുവ അദ്വൈത ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, സൗഹൃദ വേദി സെക്രട്ടറി ഇക്ബാൽ കരുമക്കാട്ട്, നഗരസഭാ ചെയർപേഴ്സൺ കെ.എൻ. സംഗീത, കൗൺസിലർമാരായ ജെസ്സി എജി, പി.എസ്. ബുഷ്റ, മുൻ എം.എൽ.എമാരായ അഡ്വ. എൽദോസ് കുന്നപ്പിള്ളി, സാജു പോൾ, സൗഹൃദ വേദി ട്രഷറർ പ്രൊഫ. ഡോ. ഫിലിപ്പ് ചെറിയാൻ എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











