പെരുമ്പാവൂർ: ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ അവധി നൽകാതെ പത്രം പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പത്ര മാനേജ്മെന്റുകൾ പിന്മാറണമെന്ന് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച സമയം മുതൽ പത്ര ഏജന്റുമാർക്ക് അനുവദിച്ചുവരുന്ന അവധി ദിനങ്ങളിൽ ഒന്നാണിത്. ഏതാനും ചില മാനേജ്മെന്റുകൾ മാത്രമാണ് ഓഗസ്റ്റ് 15-ന് പത്രം പ്രസിദ്ധീകരിക്കുന്നത്. ഇത്തരം തീരുമാനവുമായി മുന്നോട്ട് പോയാൽ ഓഗസ്റ്റ് 16-ന് പുറത്തിറങ്ങുന്ന ഒരു പത്രവും വിതരണം ചെയ്യില്ലെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.പെരുമ്പാവൂരിൽ ചേർന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഷമീർ, ഭാരവാഹികളായ അശോകൻ അത്താണി, മുഹമ്മദ് കോതമംഗലം, രാജൻ പൂക്കാട്ടുപടി, രവീന്ദ്രൻ വാഴക്കുളം, സലിം നെടുംതോട് എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











