കൊട്ടിഘോഷിച്ച് തറക്കല്ലിട്ടു; പെരുമ്പാവൂർ നഗരസഭയുടെ മിനി ലോറി സ്റ്റാൻഡ് കാടുകയറി നശിക്കുന്നു, സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളം

പെരുമ്പാവൂർ: മുൻ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് പോൾ പാത്തിക്കൽ ചെയർമാനായിരിക്കവെ തറക്കല്ലിട്ട മിനി ലോറി സ്റ്റാൻഡ് പദ്ധതി നോക്കുകുത്തിയായി മാറി. മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണങ്ങൾ ഒന്നും നടക്കാതെ പ്രദേശം പൂർണ്ണമായി കാടുപിടിച്ചതോടെ സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്. ഇവിടെ സ്ഥാപിച്ചിരുന്ന ശിലാഫലകം പോലും കാണാതായിട്ടുണ്ട്.പകലും രാത്രിയുമായി വിവിധയിടങ്ങളിൽ നിന്ന് വാഹനങ്ങളിൽ എത്തുന്ന സാമൂഹ്യവിരുദ്ധർ ഈ പ്രദേശത്ത് മദ്യപാനവും രാസലഹരി ഉപയോഗവും പതിവാക്കിയിരിക്കുകയാണ്. രണ്ടാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന കാടുകൾ കാരണം പുറത്തുനിന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. കൂടാതെ, രാത്രികാലങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ വന്ന് തള്ളുന്നതും പ്രദേശവാസികൾക്ക് ദുരിതമാകുന്നുണ്ട്.

അടിയന്തരമായി ഇവിടത്തെ കാടുകൾ വെട്ടിത്തെളിച്ച് സാമൂഹ്യവിരുദ്ധർ പ്രവേശിക്കാത്ത രീതിയിൽ പ്രദേശം വേലി കെട്ടി അടയ്ക്കാൻ നഗരസഭ അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ഈ പ്രദേശം വലിയൊരു മയക്കുമരുന്ന് ഹബ്ബായി മാറുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

Loading

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top