തകർന്നുതരിപ്പണമായി കൂവപ്പടിയിലെ റോഡുകൾ; യാത്രക്കാരുടെയും കർഷകരുടെയും ദുരിതം തുടരുന്നു

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ റോഡുകൾ തകർന്ന്‌ തരിപ്പണമായി. രണ്ടാം വാർഡിൽപ്പെട്ട പ്രമുഖ ഗ്രാമീണ റോഡായ ചേരാനല്ലൂർ – വെള്ളുക്കുഴി റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്‌. ഓച്ചംതുരുത്ത് – കൂടാലപ്പാട് റോഡിനെയും ചേരാനല്ലൂർ മൈനർ ഇറിഗേഷൻ കനാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.വെള്ളുക്കുഴി പാടശേഖരത്തിലെ കൃഷിക്കാവശ്യമായ വിത്തും വളവും കാർഷിക ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്നത് ഈ വഴിയിലൂടെയാണ്. ചേരാനല്ലൂർ സെന്റ് സേവ്യേഴ്സ് പള്ളി, ചേരാനല്ലൂർ ശിവക്ഷേത്രം, ചർച്ച് യു.പി സ്കൂൾ, അങ്കണവാടികൾ, നഴ്സറികൾ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നിരവധി ആളുകളും കുട്ടികളും യാത്ര ചെയ്യുന്നത് ഈ റോഡിനെ ആശ്രയിച്ചാണ്. എന്നാൽ പൂർണമായി പൊട്ടിപ്പൊളിഞ്ഞ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.അതിനിടെ, പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സംരക്ഷണഭിത്തിയിൽ നിന്ന് രണ്ടടിയോളം സ്വകാര്യ വ്യക്തി കൈയേറി മതിൽ കെട്ടിയത് റോഡിന്റെ വീതി കുറയാനും ഇടയാക്കിയിട്ടുണ്ട്. ഇതിനെതിരെ പരിസരവാസികൾ നൽകിയ പരാതിയെത്തുടർന്ന് കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരിക്കലും പഞ്ചായത്ത് സെക്രട്ടറിയും സ്ഥലം സന്ദർശിച്ചെങ്കിലും തുടര്നടപടികളൊന്നുമുണ്ടായില്ല. പരിശോധനയ്ക്ക് വാർഡ് മെമ്പർ എത്താതിരുന്നതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.മുമ്പ് മൈനർ ഇറിഗേഷന്റെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ ഒരു വശം സംരക്ഷണഭിത്തി കെട്ടുകയും 2020-ൽ മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 6.5 ലക്ഷം രൂപ ചെലവഴിച്ച് തകർച്ചയിലായിരുന്ന കലുങ്ക് പുനർനിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ തകർന്ന റോഡ് പുനരുദ്ധരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല. റോഡ് അടിയന്തരമായി റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Loading

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top