യങ് മെൻസ് ഇന്റർനാഷണൽ ക്ലബ്ബിന് പെരുമ്പാവൂരിൽ തുടക്കം; നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് കൂപ്പണുകൾ

പെരുമ്പാവൂർ: സാമൂഹിക സേവന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് യങ് മെൻസ് ഇന്റർനാഷണൽ ക്ലബ്ബിന് പെരുമ്പാവൂരിൽ തുടക്കമായി. ക്ലബ്ബിന്റെ ഉദ്ഘാടനം ക്ലബ് പ്രെസിഡിയം അംഗം സന്തോഷ് ജോർജ് നിർവഹിച്ചു. നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസമേകുന്നതിനുള്ള സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ദിയ ഹോട്ടൽസ് ചെയർമാൻ എ.ഡി. കുര്യൻ മറ്റപ്പിള്ളിൽ നിർവഹിച്ചു.യങ് മെൻസ് ഇന്റർനാഷണൽ ക്ലബ് റീജിയണൽ ചെയർമാൻ എം.എസ്. അനിൽകുമാർ, ഡിസ്ട്രിക്ട് ഗവർണർ വിൽസൺ പൗലോസ്, ജോമി പോൾ, സി.എ. പ്രതീഷ് പോൾ, മീനു അന്ന മാത്യു, ഡോ. ബീന രവികുമാർ, അഡ്വ. കെ. രവികുമാർ, എം.ടി. വർഗീസ്, മാത്യൂസ് കാക്കുരാൻ, ഡാനി സക്കറിയ, ലൂക്ക് എന്നിവർ സംസാരിച്ചു.ക്ലബ്ബിന്റെ പ്രഥമ ഭാരവാഹികളായി ജോമി പോളിനെ പ്രസിഡന്റായും മാത്യു തോമസിനെ സെക്രട്ടറിയായും കൃഷ്ണമോഹനനെ ട്രഷററായും തിരഞ്ഞെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top