പെരുമ്പാവൂർ: 35 വർഷത്തോളമായി റീടാറിങ് നടത്താതെ തകർച്ചയിലായ കീഴില്ലം–കുറുപ്പംപടി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ട്വന്റി-20 പാർട്ടി പെരുമ്പാവൂർ നിയോജകമണ്ഡലം കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.ട്വന്റി-20 മധ്യമേഖല വൈസ് പ്രസിഡന്റ് അഡ്വ. ചാർളി പോൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിബി പാത്തിയ്ക്കൽ അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് ജോയി തോപ്പിലാൻ, കുറുപ്പംപടി മണ്ഡലം പ്രസിഡന്റ് കെ.എ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിബി ഏലിയാസ്, പഞ്ചായത്ത് അംഗങ്ങളായ മെഴ്‌സി ജോയ്, ജോബിനാ മോൾ, ജിഷ ടോമി, ലക്ഷ്മി റെജി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി രാജ്‌മോഹൻ എന്നിവർ സംസാരിച്ചു.പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്, വാർഡ് തല കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











