വിനോദ് വൈ. പെരുമ്പാവൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

പെരുമ്പാവൂർ: പെരുമ്പാവൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ.) വിനോദ് വൈ.യെ നിയമിച്ചു.ആശുപത്രിയുടെ സമഗ്രമായ തന്ത്രപരമായ പ്രവർത്തനങ്ങൾ, ബിസിനസ്സ് വളർച്ച, മികച്ച രോഗി പരിചരണം എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. ഒപ്പം ആരോഗ്യമേഖലയിൽ നൂതന മാറ്റങ്ങൾ കൊണ്ടുവരാനും കേരളത്തിലെ പ്രമുഖ ആരോഗ്യ സേവന ദാതാവെന്ന നിലയിൽ സ്ഥാപനത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാനും അദ്ദേഹം പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ആശുപത്രി ഭരണനിർവ്വഹണം, ബിസിനസ്സ് വികസനം, മാർക്കറ്റിംഗ്, റവന്യൂ സൈക്കിൾ മാനേജ്‌മെന്റ് തുടങ്ങിയ രംഗങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് വിനോദ് വൈ. പെരുമ്പാവൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചുമതലയേൽക്കുന്നതിന് മുൻപ് കിംസ് ഹെൽത്തിൽ (KIMSHEALTH) മാർക്കറ്റിംഗ് ആൻഡ് റവന്യൂ സൈക്കിൾ മാനേജ്‌മെന്റ് ഗ്രൂപ്പ് ഹെഡായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ.), ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, അപ്പോളോ ഹോസ്പിറ്റൽസ് വൈസ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഗ്ലോബസ് മെഡിക്കൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ, സ്ട്രൈക്കർ (Stryker) ഓർത്തോപീഡിക്സ് ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ, തന്ത്രപരമായ വളർച്ച, സ്ഥാപനത്തിന്റെ നവീകരണം എന്നിവയിലെല്ലാം നീണ്ട പരിചയസമ്പത്തുള്ള വിനോദ് വൈ.യുടെ നേതൃത്വം പെരുമ്പാവൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും.

Loading

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top