പെരുമ്പാവൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എം ഓഫീസിലേക്ക് സി.ഐ.ടി.യു പൂൾ നമ്പർ 16-ലെ തൊഴിലാളികളുടെ വക സ്നേഹസമ്മാനം. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് ആലേഖനം ചെയ്ത രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എൽ.ഇ.ഡി ലൈറ്റോടു കൂടിയ ചിത്രമാണ് തൊഴിലാളികൾ സ്കൂളിന് സമ്മാനിച്ചത്.സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. നസീർ, പൂൾ നമ്പർ 16-ലെ തൊഴിലാളികളായ പി.എ. ഷെമീർ, കെ.കെ. ജയൻ, സി.എ. റഫീക്ക് എന്നിവർ ചേർന്ന് ചിത്രം സ്കൂളിന് കൈമാറി. ഹെഡ്മിസ്ട്രസ് ബീന ശിവൻ, അധ്യാപകരായ ബിനുമോൾ കെ, പീതാംബരൻ, ഫസീലമോൾ പി.എ, സിനി റ്റി. എന്നിവർ ചേർന്ന് ചിത്രം ഏറ്റുവാങ്ങി.പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കും മറ്റുമായി ഇതിനു മുൻപും ഈ തൊഴിലാളികൾ നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ട്.
What do you feel about this post?

Like

Love

Happy

Haha

Sad











