വല്ലം: സെന്റ് തെരേസാസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നന്മ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി നിർവ്വഹിച്ചു.നന്മ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഇ. സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി.പി. ബാബു, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ, എ.പി. പീറ്റർ, ബാബു ജോസഫ്, എ.വി. തോമസ്, ലിജോ, ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











