പെരുമ്പാവൂർ: 3.323 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. മുർഷിദാബാദ് സ്വദേശി പ്രസൻ ജിത്ത് മണ്ഡലിനെ (23) ആണ് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ നഗരസഭയുടെ മുനിസിപ്പൽ മാളിന്റെ പ്രവേശന കവാടത്തിന് മുൻവശം ലഹരിമരുന്നുമായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ലഹരി വിൽപന സംഘങ്ങളെ കേന്ദ്രീകരിച്ച് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
What do you feel about this post?

Like

Love

Happy

Haha

Sad











