പെരുമ്പാവൂർ: നാടിന്റെ മാനവസൗഹൃദ പാരമ്പര്യം വിളിച്ചോതി പൊഞ്ഞാശ്ശേരി അൽ ഫുർഖാൻ അക്കാദമിയിൽ ‘മാനവ സൗഹൃദ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു. അൽ ഫുർഖാൻ അലുമിനി യൂണിയനും അൽ ഫുർഖാനി ഉലമ കൗൺസിലും സംയുക്തമായാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരൽ ഒരുക്കിയത്.റമദാൻ 18-ന് നടന്ന സംഗമത്തിൽ വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ളവർ ഒരേ പന്തലിൽ അണിനിരന്നു. അൽ ഫുർഖാൻ പ്രിൻസിപ്പാൾ മുഹമ്മദ് ഷാഫി അമാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി വി ശ്രീനിജൻ എംഎൽഎ മാനവസൗഹൃദ സന്ദേശം നൽകി. ആലുവ അദ്വൈത ആശ്രമം അദ്വൈത പ്രചാരക് സ്വാമി സജീവ് നാണു, ഫാ. ജിത്തു മാത്യു (ഐക്കരക്കുന്നത്ത്) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.മനുഷ്യർക്കിടയിലെ വേർതിരിവുകൾ ഇല്ലാതാക്കാനും പരസ്പര സ്നേഹം വളർത്താനും ഇത്തരം സംഗമങ്ങൾ അനിവാര്യമാണെന്ന് അതിഥികൾ ഓർമ്മിപ്പിച്ചു. സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും അക്കാദമിയിലെ മുൻ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. അൽ ഫുർഖാൻ അക്കാദമി ഭാരവാഹികളും അലുമിനി യൂണിയൻ പ്രതിനിധികളും ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
What do you feel about this post?

Like

Love

Happy

Haha

Sad











