പെരുമ്പാവൂര്‍: വൈ.എം.സി.എയുടെയും എക്യുമെനിക്കല്‍ ക്ലര്‍ജി കോണ്‍ഫറന്‍സിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത ക്രൈസ്തവ ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. യാക്കോബായ സഭ കോതമംഗലം മേഖല അധിപന്‍ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ മേഖലയിലെ ക്രൈസ്തവ ഇടവകകള്‍, ആത്മീയ സംഘടനകള്‍, സ്ഥാപനങ്ങള്‍, സണ്‍ഡേസ്‌കൂള്‍, കുടുംബ യൂണിറ്റുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്.

സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോര്‍ജ് പുത്തന്‍പറമ്പ് അധ്യക്ഷത വഹിച്ചു. വ്യക്തി സ്വാതന്ത്ര്യത്തിന് ഉപരിയായി കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് സ്‌നേഹത്തിലധിഷ്ഠിതമായി മുന്‍ഗണന നല്‍കണമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

ബെന്നി ബഹനാന്‍ എം.പി., എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത, വൈ.എം.സി.എ. നാഷണല്‍ എക്സി. കമ്മിറ്റി അംഗം ഷെവ. അഡ്വ. സി.പി. മാത്യു, മുന്‍ സംസ്ഥാന ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍, എക്യുമെനിക്കല്‍ ക്ലര്‍ജി കോണ്‍ഫറന്‍സ് സെക്രട്ടറി ഫാ. ഷാജന്‍ വി. എബ്രഹാം, ഫാ. കെ.എസ്. സ്‌കറിയ, സിസ്റ്റര്‍ ഡോ. സ്മിത ജോസഫ്, വൈ.എം.സി.എ. പ്രസിഡന്റ് ഏലിയാസ് മാത്യു, സെക്രട്ടറി മാത്യൂസ് ടി. ബേബി എന്നിവര്‍ സംസാരിച്ചു. വര്‍ണ്ണാഭമായ റാലിയില്‍ നൂറുകണക്കിന് സാന്താക്ലോസുകള്‍, തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ടാബ്ലോകള്‍, കരോള്‍ സംഘങ്ങള്‍, വൈവിധ്യമാര്‍ന്ന നക്ഷത്രവിളക്കുകള്‍, റോളര്‍ സ്‌കേറ്റിങ്ങ്, ബാന്റ് സെറ്റുകള്‍, ചെണ്ടമേളം, ക്രിസ്തുമസ് ഗാനങ്ങള്‍, ദൃശൃകലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here