പെരുമ്പാവൂര്‍: സോമില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റ് എം.എം. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.എം. മുജീബ് റഹ്മാന്‍ (പ്രസി.), ആല്‍വിന്‍ ഷാന്‍ (ജന. സെക്ര.), സി.എം. അഷ്റഫ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. 600 ല്‍ പരം സ്ഥാപന ഉടമകളായ അംഗങ്ങള്‍ പങ്കെടുത്തു. 50 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷെഫീക്ക് പത്തനായത്ത്, ഇബ്രാഹിം കുന്നത്താന്‍, ഷാജി റാഫേല്‍, ആല്‍വിന്‍ ഷാന്‍, ജമീര്‍ മുടിക്കല്‍, സുബൈര്‍ തുപ്ലി, ഡല്‍റ്റാ ജോസ്, സെയ്തുകുഞ്ഞ് പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.











