പെരുമ്പാവൂര്‍: ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്നവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ ആരെല്ലാം ആയാലും അവരുടെ രാഷ്ട്രീയം എന്തായാലും ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ സി.പി.ഐ നേതാവായിരുന്ന എസ്. ശിവശങ്കരപിള്ളയുടെ 9-ാം അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തുതു പ്രസംഗിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ഇടതുപക്ഷത്തിന് ലോക്കല്‍ബോഡി ഇലക്ഷനില്‍ ഉണ്ടായ പരാജയം താല്‍ക്കാലികമാണെന്നും, ഈ ജനവിധി രാഷ്ട്രീയ ജനവിധിയല്ലെന്നും കേരളീയ സമൂഹം പാര്‍ലമെന്റ്, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത പാറ്റേണില്‍ വോട്ടു രേഖപ്പെടുത്തി വരുന്നത് ചരിത്രമാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എസ്.ശിവശങ്കരപിള്ള സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ കെ.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സി.പി.ഐ നേതാവും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന സി.എന്‍.ജയദേവന് എസ്.എസ്.പി സ്മാരക പുരസ്‌ക്കാരം പന്ന്യന്‍ രവീന്ദ്രന്‍ സമ്മാനിച്ചു. ഇരുപത്തി അയ്യായിരം രൂപയും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്‌ക്കാരം. സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍.അരുണ്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.കെ.ശിവന്‍, ശാരദാമോഹന്‍, പി.കെ.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.രമേഷ് ചന്ദ്, ബാബുപോള്‍, എം.റ്റി.നിക്സണ്‍, കെ.പി.റെജിമോന്‍, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി പി.കെ.രാജീവന്‍, പി.എസ്.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സി.പി.ഐ സ്ഥാനാര്‍ത്ഥികളെ പന്ന്യന്‍ രവീന്ദ്രന്‍ അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here