പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ ശ്രീനാരായണ ധർമ്മം (നാരായണ സ്മൃതി) പഠനക്ലാസ് നടന്നു. ഗുരുകുലം ട്രസ്റ്റ്‌ മുൻ സെക്രട്ടറി പ്രൊഫ. ഡോ. ആർ. അനിലന്റെ അദ്ധ്യക്ഷനായി. കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ. എം.വി. നടേശൻ പഠനക്ലാസ് നയിച്ചു. മാതാ ജ്യോതിർമയി ഭാരതി, മാതാ ത്യാഗീശ്വരി ഭാരതി, സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, മൂവാറ്റുപുഴ താലൂക്ക് കാര്യദർശി ഡോ സുമ ജയചന്ദ്രൻ, ജില്ലാ സഹകാരി എ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here