വെങ്ങോല: വാര്‍ഡിലെ ഒരാളെയും നേരില്‍ കാണാന്‍ വിട്ടു പോകരുതെന്ന നിര്‍ബന്ധത്തിലാണ് വെങ്ങോല പഞ്ചായത്തിലെ 24-ാം വാര്‍ഡായ മരോട്ടിച്ചുവട്ടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്ത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വീട് കയറി പ്രചരണം തുടരുകയാണ് സ്ഥാനാര്‍ത്ഥി. ഒപ്പം വാര്‍ഡിലെ മെമ്പറാകാന്‍ കഴിഞ്ഞാല്‍ നടത്താന്‍ ഉദ്ധേശിക്കുന്ന പദ്ധതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് വെങ്ങോല ഗ്രാമപഞ്ചായത്തിലെ എല്‍ഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി അല്ലപ്ര മുതല്‍ വെങ്ങോല വരെ സ്ഥാനാര്‍ത്ഥി പര്യടനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ത്രികോണ മത്സരം കാഴ്ച്ച വെക്കാറുളള മരോട്ടിച്ചുവടില്‍ ഇത്തവണ ദുര്‍ബല സ്ഥാനാര്‍ത്ഥികളായതിനാല്‍ അജിതയുടെ വിജയം എളുപ്പമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. അതിനനുസരിച്ചുളള ചിട്ടയായ പ്രചരണവും നടത്തി വരുന്നത് കൂടുതല്‍ വിജയപ്രതീക്ഷ ഉളവാക്കുന്നുണ്ട്.
എസ് ഡി പി ഐയും യു ഡി എഫുമാണ് മുഖ്യ എതിരാളികളെങ്കിലും പാര്‍ട്ടിക്കാരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ എല്‍ ഡി എഫിനെ മാത്രമേ കഴിഞ്ഞുളളൂ. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികളില്‍ മുന്‍തൂക്കം അജിതയ്ക്ക് തന്നെയാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











