ജനവിശ്വാസം സ്വന്തമാക്കി മുക്താർ ; പ്രചരണ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് അഡ്വക്കേറ്റ് അമ്പിളി ജേക്കബ്

കൊച്ചി : യു ഡി എഫ് കോട്ടയായ കീഴ്മാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. പൊതു പ്രവർത്തകനെന്ന നിലയിൽ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ പി എ മുക്താർ, ഈ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന ഉറപ്പാണ് പ്രചരണങ്ങൾക്ക് ലഭിക്കുന്ന പിന്തുണ എന്ന് യു ഡി എഫ് നേതൃത്വം വ്യക്തമാക്കി. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സ്വായത്തമാക്കിയ അനുഭവ സമ്പത്ത് വിപുലീകരിച്ച് കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കാന്‍ പ്രതിജ്ഞാബദ്ധനാണ് മുക്താർ. പാർട്ടി ഭേതമന്യേ അദ്ദേഹം ജനങ്ങൾക്കിടയിൽ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും എന്ന ഉറപ്പിലാണ് പാർട്ടി നേതൃത്വം.

കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻമന്ത്രിയുമായ ടി.എം ജേക്കബിന്റെ മകൾ അഡ്വക്കേറ്റ് അമ്പിളി ജേക്കബ് മുക്താറിന്റെ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു. ഇന്ന് രാവിലെ 8:30ന് മലയിടംതുരുത്ത് പള്ളിക്കവലയിൽ വാഴക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 21, 22 ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും അഡ്വക്കേറ്റ് അമ്പിളി ജേക്കബ് നിർവഹിച്ചു.

മാറംപള്ളി ജംഗ്‌ഷനിൽ നിന്ന് ഇന്ന് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പര്യടനം പാലക്കാട്ടുതാഴത്ത് സമാപിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top