വെങ്ങോല: ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് മരോട്ടിച്ചുവട് 24-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്ത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ തുടങ്ങിയ പ്രചാരണം കൂടുതല്‍ ശക്തിയോടെ മുന്നേറുകയാണ്. ഓരോ വീടുകളിലും വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ട് കടന്നു ചെല്ലുമ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത വോട്ടാക്കി മാറ്റം എന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി നേതൃത്വവും. കൃത്രിമത്വമില്ലാത്ത പെരുമാറ്റവും സംസാര രീതിയും ജനങ്ങളെ പാര്‍ട്ടി ബേധമില്ലാതെ അജിതയിലേക്ക്് ആകര്‍ഷിക്കുന്ന ഘടകമാണ്.
അജിത രഞ്ജിത്ത് ഇന്നും വീട് കയറിയുള്ള പ്രചരണത്തിന്റെ തിരക്കിലാണ്. ജനസ്വീകാര്യത നേടിയ കുടുംബ യോഗങ്ങള്‍ക്ക് ശേഷം അടുത്ത ഘട്ടമെന്ന നിലയില്‍ ഇന്നലെ മുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചിരുന്നു. ഇന്നലെ അല്ലപ്ര കനാല്‍ പാലത്ത് നിന്നും ആരംഭിച്ച പര്യടനം വെങ്ങോലയിലാണ് സമാപിച്ചത്. വന്‍ ജനാവലിയാണ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിയിച്ച് എത്തിയിരിക്കുന്നത്. ഇതോടെ മരോട്ടിച്ചുവടില്‍ അജിതയുടെ വിജയമേറെക്കുറെ ഉറപ്പിച്ച പോലെയാണ്. ഇന്ന് വൈകിട്ടും കുടുംബയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
What do you feel about this post?

Like

Love

Happy

Haha

Sad











