പെരുമ്പാവൂർ: നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു പൊതുപ്രവര്‍ത്തകൻ എന്ന നിലയിൽ പെരുമ്പാവൂര്‍ നഗരസഭ 2-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷറഫ് എസ് നെ പ്രദേശവാസികൾ ഹൃദയത്തിൽ സ്വീകരിച്ചു കഴിഞ്ഞു.
ജനങ്ങള്‍ക്ക് മുന്നിലെത്തി തനിക്കുള്ള വോട്ട് ഉറപ്പാക്കുന്ന തിരക്കിലാണ് ഷറഫ് എസ് . വീട് കയറിയുള്ള പ്രചരണം വാര്‍ഡില്‍ തുടരുകയാണ്. നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് നേടി വിജയിച്ചു വെറുതെ ഒരു ജനപ്രതിനിധി ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പക്ഷപാതമില്ലാതെ സര്‍ക്കാര്‍ പദ്ധതികളുടെയും മറ്റു സര്‍ക്കാര്‍ സേവനങ്ങളുടെയും ഗുണഫലങ്ങള്‍ വാര്‍ഡിലെ എല്ലാവരിലേക്കും എത്തിക്കുമെന്ന ഉറപ്പും വോട്ടർമാർക്ക് നൽകിയാണ് അദ്ദേഹം മടങ്ങുന്നത്.
വാക്ക് നൽകി പാലിക്കാത്ത മറ്റ് സ്ഥാനാർത്ഥികളെ പോലെ അല്ല പറഞ്ഞ വാക്കുകളെല്ലാം പാലിക്കും എന്ന ഉറപ്പ് കൂടെ വോട്ടർമാർക്ക് അദീഹം നൽകുന്നുണ്ട്. പൊതുവെ ജനസമ്മതനായ അദ്ദേഹത്തെ പ്രചരണത്തിന്റെ ഓരോ ഘട്ടങ്ങളിലും ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്വീകാര്യത വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.

What do you feel about this post?

Like

Love

Happy

Haha

Sad











