പെരുമ്പാവൂര്‍: ദക്ഷിണ ഭാരതത്തിലെ ഏക ഗുഹാക്ഷേത്രമായ മേതല കല്ലില്‍ ഭഗവതി ഗുഹാക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം 4 മുതല്‍ 11 വരെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ പി.എസ്. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4-ന് ഉച്ചയ്ക്ക് 12-ന് ഇടിതൊഴല്‍, വൈകിട്ട് 6.15-ന് കാര്‍ത്തിക വിളക്ക്, 7.30-ന് ക്ഷേത്രം തന്ത്രി നെടുംമ്പിള്ളി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ്, 8 മുതല്‍ നൃത്തനൃത്ത്യങ്ങള്‍, കൈകൊട്ടിക്കളി. 5-ന് വൈകിട്ട് 7-ന് അരങ്ങേറ്റവും നൃത്ത സന്ധ്യയും, തിരുവാതിര, 9-ന് കരാട്ടെ ഷോ, കൈകൊട്ടിക്കളി. 6-ന് വൈകിട്ട് 7 മുതല്‍ കൈകൊട്ടിക്കളി, തിരുവാതിര, പിന്നല്‍ തിരുവാതിര, കോല്‍ തിരുവാതിര, വഞ്ചിപ്പാട്ട്, കഥാപ്രസംഗം. 7-ന് വൈകിട്ട് 7 മുതല്‍ തിരുവാതിര, ഓട്ടന്‍ തുള്ളല്‍, നൃത്ത നൃത്ത്യങ്ങള്‍. 8-ന് വൈകിട്ട് 7-ന് സോപാന സംഗീതം, 9-ന് കോട്ടയം മെഗാ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള. 9-ന് വൈകിട്ട് 7-ന് നൃത്ത നൃത്ത്യങ്ങള്‍, 8.30-ന് കൊച്ചിന്‍ പ്രതിഭ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ത്രില്ലര്‍. 10-ന് രാവിലെ 10-ന് അക്ഷര ശ്ലോക സദസ്, 10.30-ന് പഞ്ചാരിമേളം, 2.30-ന് ഇറക്കി എഴുന്നള്ളിപ്പ്, മേജര്‍ സെറ്റ് പഞ്ചവാദ്യം, 8.30-ന് വിളക്കിനെഴുന്നള്ളിപ്പ് തുടര്‍ന്ന് ക്ഷേത്ര സുരേഷ് കുമാര്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ചെണ്ടമേളം, 9-ന് തിരുവനന്തപുരം സരോവര അവതരിപ്പിക്കുന്ന നൃത്ത നാടകം ‘കാളിക’. 11-ന് രാവിലെ 9-മുതല്‍ ആറാട്ട് ബലി, ആറാട്ട് പറ, 11-ന് കൊടിയിറക്കല്‍, 12.30-ന് പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും. ക്ഷേത്രം റിസീവര്‍ കെ.ആര്‍. ബിബീഷ്, സെക്രട്ടറി എം.എസ്. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.











