പെരുമ്പാവൂര്‍: നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനെയാണ് യുഡിഎഫ് പെരുമ്പാവൂര്‍ നഗരസഭ 1-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പെരുമ്പാവൂര്‍ നഗരസഭയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് ഒന്നാം വാര്‍ഡിനെ ഒരു മാതൃക വാര്‍ഡ് ആക്കി മാറ്റാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം കാഴ്ച്ച വെക്കാനാണ് ഇ പി ബെഞ്ചമിന്‍ തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങുന്നത്.

ജനങ്ങള്‍ക്ക് മുന്നിലെത്തി തനിക്കുള്ള വോട്ട് ഉറപ്പാക്കുന്ന തിരക്കിലാണ് ബഞ്ചമിന്‍. വീട് കയറിയുള്ള പ്രചരണം വാര്‍ഡില്‍ തുടരുകയാണ്. നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് നേടി വിജയിച്ചു വെറുതെ ഒരു ജനപ്രതിനിധി ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ – വര്‍ഗ്ഗ – സ്വജന പക്ഷപാതമില്ലാതെ സര്‍ക്കാര്‍ പദ്ധതികളുടെയും മറ്റു സര്‍ക്കാര്‍ സേവനങ്ങളുടെയും ഗുണഫലങ്ങള്‍ വാര്‍ഡിലെ എല്ലാവരിലേക്കും എത്തിക്കുമെന്ന ഉറപ്പും നല്‍കിയാണ് ബഞ്ചമിന്‍ വോട്ടര്‍മാരില്‍ നിന്നും മടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here