പെരുമാനിയിലും തണ്ടേക്കാടിലും തൂപ്‌ളി സുബൈറിൻ്റെ ജനകീയ പ്രചരണം, പര്യടനത്തിന്‌ തുടക്കമായി

പെരുമ്പാവൂര്‍: പെരുമാനിയിലെയും തണ്ടേക്കാടിലെയും ജനസ്‌നേഹം ഏറ്റുവാങ്ങി തൂപ്‌ളി സുബൈർ.വെങ്ങോല ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ എൽ ഡി എഫ്‌ സ്ഥാനാർത്ഥിയായ സുബൈർ തൂപ്‌ളിയുടെ പ്രചരണങ്ങൾ ജനകീയമായതോടെ പാർട്ടിയും അണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. തണ്ടേക്കാട് മേഖലയില്‍ തൂപ്‌ളി സുബൈറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌.

വീടുകള്‍ കയറിയുള്ള പ്രചാരണത്തിന്റെ രണ്ട് റൗണ്ടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയ സുബൈർ കഴിഞ്ഞ വട്ടം വിജയിച്ച നാലാം വാര്‍ഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ വികസന മാതൃക എടുത്തു പറഞ്ഞാണ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. ഓരോരുത്തര്‍ക്കിടയിലും വന്‍ സ്വീകാര്യത ഏറ്റുവാങ്ങിയാണ് സുബൈറിന്റെ മുന്നേറ്റം.

രാവിലെ മുതല്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന്‌ ഉച്ചകഴിഞ്ഞ്‌ പെരുമാനിയില്‍ നിന്ന് സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചു. ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഇതിനോടകം തന്നെ സ്ഥാനാര്‍ഥി നേടിക്കഴിഞ്ഞു. ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ട പല ആവശ്യങ്ങളും സുബൈർ ജനങ്ങളുമായി സംവദിച്ചാണ്‌ പ്രചരണം നടത്തുന്നത്‌.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top