കീഴ്മാട് : കീഴ്‌മാട് ജില്ലാപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥി പി.എ മുക്താറിന്റെ മണ്ഡലതല പര്യടന പരിപാടിക്ക് ഇന്ന് തുടക്കം. ഡിസംബർ 2, 4 തീയതികളിൽ വൈകിട്ട് 3 മണി മുതലാണ് പര്യടനം. തൃതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കീഴ്‌മാട് ഡിവിഷനിൽ നിന്ന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.എ മുക്താറും കൂടാതെ കീഴ്‌മാട് പഞ്ചായത്തിലെ 1, 2, 3 ബ്ലോക്ക് ഡിവിഷനുകളിലേക്കും പഞ്ചായത്ത് വാർഡുകളിലേക്കും മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥികളും ഡിസംബർ 2, 4 തീയതികളിൽ കീഴ്‌മാട് പഞ്ചായത്തിൽ വോട്ടർമാരെ നേരിൽ കാണുന്നതിനും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതിനുമായി പര്യടനം നടത്തും.
പര്യടനത്തിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് നാലാം മൈലിൽ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടനം ചെയ്യും. രാത്രി 8 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബി എ അബ്ദുൽ മുത്തലിബ് ഉദ്‌ഘാടനം ചെയ്യും.
വൈകിട്ട് 3.00 മണിക്ക് നാലാം മൈൽ, 3.20 പി എം പ്രിയദർശിനി റോഡ്, 3.40 പി എം ദോസ്‌ത് കവല, 4.00 പി എം ചക്കൻ കുളങ്ങര, 4.15 പി എം പഞ്ചായത്ത് കവല, 4.25 പി എം മുതിരക്കാട്, 4.40 പി എം കുളക്കാട്, 5.00 പി എം സെന്റ് സെബാസ്‌റ്റ്യൻ നഗർ, 5.15 പി എം ചവറ നഗർ, 5.30 പി എം കാടപ്പറമ്പൻ കവല, 5.45 പി എം ചുണങ്ങംവേലി, 6.00 പി എം കണിയോടിക്കൽ കവല 6.15 പി എം സുഹൃദ് സദൻ, 6.25 പി എം ചൂണ്ടി, 6.40 പി എം അശോക, 6.55 പി എം കാർമൽ പുറകുവശം, 7.10 പി എം മനക്കത്താഴം, 7.25 പി എം എടയപ്പുറം എസ് എൻ ഡി പി ലൈബ്രറി, 7.40 പി എം എടയപ്പുറം ഗ്യാസ് ഗോഡൗൺ, 7.50 പി എം എടയപ്പുറം മില്ല് കവല, 8.00 പി എം എടയപ്പുറം അമ്പാട്ട്കവല എന്നിവിടങ്ങളിലാണ് പര്യടനം നടക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.











