കീഴ്മാട്: ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി പി എ മുക്താറിന്റെ രണ്ടാംഘട്ട പ്രചാരണവും കൊഴുക്കുന്നു. പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും വൻ ജനപിന്തുണയാണ്‌ ലഭിക്കുന്നത്‌. ഡിവിഷനിലെ പരമാവധി വോട്ടർമാരെയും കണ്ട് നേരില്‍ സംസാരിച്ച് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് മുക്താര്‍. ഇന്ന് അണികള്‍ക്കൊപ്പം വീട് കയറിയുള്ള പ്രചരണം തുടരുകയാണ്.

ഉച്ചയ്ക്ക് ശേഷം രണ്ട് പഞ്ചായത്തുകളിലുമായി എട്ട് കണ്‍വെന്‍ഷനുകൾ നടക്കും. കണ്‍വെന്‍ഷനുകള്‍ വൈകിട്ട് 6:30 ന് ആരംഭിച്ച് രാത്രി 10 മണി വരെ നീളും. അന്‍വര്‍ സാദത്ത്‌ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് തുടങ്ങിയവര്‍ പി എ മുക്താറിനായി കൺവെൻഷനുകളിൽ പങ്കെടുക്കും.

നാളെ മുതല്‍ കീഴ്മാട് പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കും. ജനങ്ങള്‍ക്ക് ഏറെ പരിചയമുള്ള നേതാവായത്‌കൊണ്ട് തന്നെ പൂര്‍ണ്ണ പിന്തുണയറിയിച്ച് ജനങ്ങളെല്ലാം മുക്താറിനൊപ്പം തന്നെയുണ്ട്. രണ്ടാം ഘട്ടം പിന്നിടുമ്പോഴും എതിർസ്ഥാനാർത്ഥികളേക്കാൾ പ്രചാരണത്തിൽ ഏറെ മുന്നിലാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here