പെരുമ്പാവൂർ: വാഴക്കുളം വില്ലേജ് ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കുന്നത്തുനാട് തഹസിൽദാർക്ക് നിവേദനം നൽകി.രണ്ടുമാസത്തിലേറെയായി വില്ലേജ് ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പകരം ചുമതല നൽകിയ ഉദ്യോഗസ്ഥർ ചുരുങ്ങിയ സമയം മാത്രമാണ് ഓഫീസിൽ എത്തുന്നതെന്നും ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന അപേക്ഷകർ ബുദ്ധിമുട്ട് നേരിടുകയാണെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തരമായി സ്ഥിരം നിയമനം നടത്തണമെന്നാണ് ആവശ്യം.സി.പി.എം. പെരുമ്പാവൂർ ഏരിയ സെക്രട്ടറി സി.എം. അബ്ദുൽ കരീം, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി സെക്രട്ടറി വി.എം. ഷംനാദ്, പഞ്ചായത്ത് അംഗങ്ങളായ ഷറീന ബഷീർ, വിജി സണ്ണി, സുനിത കെ.കെ. എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
What do you feel about this post?

Like

Love

Happy

Haha

Sad











