പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ മരോട്ടിച്ചുവട് വാര്‍ഡിലെ കരുത്തയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്ത് ജനമനസ്സുകളില്‍ തന്റെ പേര് ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിലും അവരോട് സംവദിക്കുന്നതിനും എതിര്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ ഏറെ മുന്നിലെത്താന്‍ അജിതയ്ക്ക് കഴിഞ്ഞുവെന്നത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്റെ ആദ്യ ചവിട്ട് പടിയാണ്. പൊതു പരിപാടികള്‍ എത്ര തന്നെ സംഘടിപ്പിച്ചാലും വീട് കയറിയുള്ള പ്രചരണത്തിലും സമയം കണ്ടെത്തുന്നുണ്ട്.
ഇന്നും വീട് കയറുന്ന തിരക്കിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്ത്. വൈകിട്ട് പെരുമാനിയില്‍ നിന്ന് സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിക്കും. വന്‍ ജനപിന്തുണ കൊണ്ട് അജിതയ്ക്ക് വേണ്ടി നടത്തിയ കഴിഞ്ഞ രണ്ട് കുടുംബയോഗങ്ങളും വിജയമായിരുന്നു. സ്ഥാനാര്‍ത്ഥി പര്യടനത്തിലും ഇതേ ജനപിന്തുണ ലഭിക്കുന്നത് വിജയത്തിലേക്കടുക്കുന്നതിൻ്റെ സൂചനകളാണ് സമ്മാനിക്കുന്നത്.











