പെരുമ്പാവൂര്‍: കയ്യുത്തിയാല്‍ മേരി മാതാ എല്‍പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി നിറവിലേക്ക്. അയ്മുറി തിരുഹൃദ ഇടവകയുടെ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരിമാത എല്‍പി സ്‌കൂള്‍ 1976 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ അയ്മുറി കയ്യുത്തിയാലില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയം പെരുമ്പാവൂര്‍ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ മുന്‍ നിരയിലാണ്. 1 മുതല്‍ 4 വരെ രണ്ട് ഡിവിഷന്‍ വീതം 250 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോ ഷങ്ങള്‍ക്ക് തുടക്കം കുറിച്ചു  (14ന്) വെള്ളിയാഴ്ച രാവിലെ 11 ന് ഐമുറി പള്ളി പാരീഷ് ഹാളില്‍ സുവര്‍ണ്ണ ജൂബിലിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും, പൊതുസമ്മേളനം ചാലക്കുടി എം.പി. ബെന്നി ബഹനാനും നിര്‍വഹിക്കും. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ഥി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ജൂബിലി നടത്തിപ്പിനായി ഫാ. ജോസ് ചോലിക്കര (രക്ഷാ.), ബേബി തോപ്പിലാന്‍ (ചെയ.), പ്രധാന അധ്യാപിക രഞ്ജു കെ. തോമസ് (ജന. കണ്‍.) എന്നിവരെ സ്വാഗതസംഘം തിരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here