വാഴക്കുളം: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലേക്ക് യുഡിഎഫ് ഇത്തവണ കളത്തിൽ ഇറക്കിയിരിക്കുന്നത് നാടറിയുന്ന നാടിനെ അറിയുന്ന നാട്ടുകാരനെയാണ്. മുമ്പ് മത്സരിച്ച് പരിചയമില്ലെങ്കിലും മുജീബ് മാമ്പള്ളിയെന്ന രാഷ്ട്രീയ പ്രവർത്തകൻ വാഴക്കുളംക്കാർക്ക് സുപരിചിതനാണ്.
മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിൽ നിന്ന് ഇദ്ദേഹത്തിന് വേണ്ട പിന്തുണയെല്ലാം ലഭിക്കുന്നുണ്ട്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പ്രചരണ രംഗത്ത് സജീവമായിരിക്കുകയാണ് ഇദ്ദേഹം. എസ് എസ് എൽ സിയാണ് ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത.











