ഒക്കൽ: ഒക്കൽ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച നടമുറി നീന്തൽ പരിശീലന കുളത്തിൻ്റെയും ഷി ജിമ്മിൻ്റെ നിർമാണ ഉദ്ഘാടനവും നവംബർ 5 രാവിലെ 10 മണിക്ക് നടക്കുന്നു. എം.എൽ.എ എൽദോസ് കുന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് മിഥുൻ ടി. എൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് മിനി സാജൻ സ്വാഗതം അർപ്പിക്കും.











