കരുതലും വികസനവും സാധ്യമാക്കിയ അഞ്ച് വർഷങ്ങളായിരുന്നു കടന്നു പോയതെന്ന് ഒക്കലിലെ ഭരണപക്ഷം. ജനങ്ങൾക്ക് വേണ്ടി നിരവധി കാര്യങ്ങൾ വിവിധ മേഖലകളിലായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ഇവർ അവകാശപ്പെടുന്നു.

*കാർഷികവികസനത്തിന് രണ്ടുകോടി. തരിശുപാടങ്ങളിൽ കൃഷി, നെൽവിത്ത്, വാഴവിത്ത്, കിഴങ്ങുവർഗങ്ങൾ, ഫലവൃക്ഷത്തൈ, ചട്ടി എന്നിവ വിതരണം ചെയ്തു. 2000 വീടുകളിൽ മുട്ടക്കോഴി, ആട്, കന്നുകുട്ടി വിതരണം. എം.സി. റോഡരികിൽ പച്ചക്കറി വിപണനകേന്ദ്രം തുടങ്ങി.

  • 35 മിനി എംസിഎഫ് സ്ഥാപിച്ചു. ഹരിതകർമസേ നയുടെ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് മാലിന്യ മുക്തമാക്കി. വല്ലത്ത് ടേക്ക് എ ബ്രേക്കിനും എംസിഎഫിനു മായി 26 സെന്റ് സ്ഥലം ലഭ്യമാക്കി, പദ്ധതിക്ക് ഒരുകോടി രൂപ നീക്കിവെച്ചു.
  • ഒക്കൽ എൽപിഎസിന് എംഎൽഎ ഫണ്ട് ഒരുകോടിരൂപ ലഭ്യമാക്കി. ഇടവൂർ സ്കൂളിൽ കിച്ചൻ ബ്ലോക്ക്. മൂന്ന് സ്കൂളുകളിൽ ശൗചാലയങ്ങൾ.
  • ഒക്കൽ യോഗാ സെൻ്റർ (38 ലക്ഷം). മൃഗാശുപത്രി, നാല് അങ്കണ വാടികളുടെ നവീകരണം, സാംസ്ക്കാരികകേന്ദ്രം. ബഡ്‌സ് സ്കൂൾ, പകൽവീട്, റീഡിങ് റൂം, രണ്ട് അങ്കണവാടി കെട്ടി ടങ്ങൾ എന്നിവ പൂർത്തിയാ വുന്നു.
  • ഡയാലിസിസ് രോഗികൾക്ക് മാസം 4000 രൂപ. ഓക്സിജൻ കോൺസൻ്ററേറ്ററുകൾ നൽകി.
  • കുളങ്ങൾ കെട്ടി സംരക്ഷിച്ചു. കൊടു വേലിത്തുറ സംരക്ഷണത്തിന് നബാർഡിന്റെ സഹായം. രണ്ട് ശ്മശാനങ്ങൾ നവീകരിച്ചു.
  • ഒക്കൽ തുരുത്തിലേക്ക് പുതിയ റോഡ്, വഴിവിളക്കുകൾ, ഫൈബർ ബോട്ട്,
  • രണ്ട് ഓപ്പൺജിം, ഒരുഷി ജിം. മുട്ടിപ്പാലത്ത് പുതിയ പാലം. ലൈഫ് പദ്ധതിയിൽ 160 വീടുകൾ.
  • തൊഴിലുറപ്പ് പദ്ധതിയിൽ കൂവപ്പടി ബ്ലോക്കിൽ ഒന്നാംസ്ഥാനം. സമ്പൂർണ ഡിജിറ്റൽ സാക്ഷരത, അതിദാരിദ്രമുക്ത പഞ്ചായത്ത് എന്നീ നേട്ടങ്ങളും കൈവരിക്കാനായി.

പൂർത്തിയാക്കാനായ പദ്ധതികൾ അഭിമാനത്തോടെ ഉയർത്തി കാട്ടിയാണ് വരും തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിലേക്ക് ഭരണകക്ഷി ഇറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here