അശമന്നൂർ: അശമന്നൂർ ബോൾ ബാഡ്‌മിന്റൺ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അഖില കേരള ബോൾ ബാഡ്മിന്റൺ ടൂർണമെന്റ് നടത്താൻ ആലോചന. നവംബർ 7,8,9 തീയതികളിൽ ഓടക്കാലി വി. എച്ച്. എസ്. സി. ഗ്രൗണ്ടിൽ വെച്ച് സംസ്ഥാനത്തെ പ്രമുഖ ജില്ലാ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും മത്സരം.
പെരുമ്പാവൂർ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിളളി ഉദ്‌ഘാടനം നിർവഹിക്കും. ക്ലബ് പ്രസിഡന്റ് ജോബി ഐസക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ തുടങ്ങിയർ അധ്യക്ഷത വഹിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.











