പെരുമ്പാവൂർ: എം.എൽ.എയുടെആസ്തി വികസന ഫണ്ടിൽ നിന്ന് 2.28 ലക്ഷം രൂപ ചെലവഴിച്ച് ഒക്കൽ പഞ്ചായത്ത് 17-ാം വാർഡിലെ മുട്ടിപ്പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ അദ്ധ്യക്ഷനായി. ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കൂവപ്പടി പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി. ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, കൂവപ്പടി ബ്ലോക്ക് മെമ്പർ എം.കെ. രാജേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, പഞ്ചായത്ത് മെംബർ എൻ.ഒ. ഷൈജൻ എന്നിവർ സംസാരിച്ചു.











