പെരുമ്പാവൂർ – സ്നേഹാലയ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഫ്ലവേഴ്സ് ചാനലിലെ “ഇത് ഐറ്റം വേറെ ” എന്ന കോമഡി താരങ്ങളായ ഏറ്റവും മികച്ച കോമഡികൾ കാഴ്ചവെച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന പൊട്ടിച്ചിരിയുടെ രാജാക്കന്മാർ എന്ന് അറിയപ്പെടുന്ന പത്തനംതിട്ട ടീം അംഗങ്ങളായ ഹരി ഊതിമൂട് ‘രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി എന്നിവർക്ക് ഒക്ടോബർ 11-ന് പെരുമ്പാവൂരിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ 11-ന് ശനിയാഴ്ച ഉച്ചക്ക് 1.30 ന് പെരുമ്പാവൂർ പി.ഡബ്ളിയു ഡി റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും 10 മണി മുതൽ സ്കിറ്റുകൾ ഒപ്പനകൾ ഡാൻസുകൾ സ്നേഹാലയ ട്രാക്ക് ഗാനമേള എന്നിവ നടക്കും. , സ്നേഹാലയചെയർമാൻ ഡീക്കൺ ഡോ.ടോണി മേതല യുടെഅദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി ചലച്ചിത്ര സീരിയൽ കോമഡി താരം ഉണ്ണി ടി നായർ പങ്കെടുക്കും. മുൻസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, വ. ടെൽക്ക് മുൻചെയർമാൻ, ചലച്ചിത്ര താരവുമായ NC മോഹനൻ’BJP ദേശീയ സമിതി അംഗം പി.എം. വേലായുധൻ, പ്രോഗ്രാം സെക്രട്ടറി കെ.എസ് സുമേഷ് എന്നിവർ സംസാരിക്കും.











