
പെരുമ്പാവൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) എറണാകുളം ജില്ലാ അക്കാദമിക് വിംഗിന്റെ നേതൃത്വത്തിൽ “മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകനും” എന്ന വിഷയത്തിൽ ഏകദിന അക്കാദമിക് ശില്പശാല പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
പുതിയ വിദ്യാഭ്യാസ നയങ്ങളും പാഠ്യപദ്ധതികളും അതനുസരിച്ച് മാറിയ പാഠപുസ്തകങ്ങളും അദ്ധ്യാപകരിൽ പുതിയ പഠനശൈലികൾ ആവശ്യപ്പെടുന്നതായി പാഠപുസ്തകനിർമ്മാണ സമിതി അംഗം ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പറഞ്ഞു. കെ.എ.ടി.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് എം എം നാസർ അധ്യക്ഷത വഹിച്ചു.പുതിയ പാഠപുസ്തകങ്ങളുടെ പശ്ചാത്തലത്തിൽ അധ്യാപകർക്ക് പിന്തുണയും പരിശിലനവും അത്യന്താപേക്ഷിതമാണെന്നും, പഠനപദ്ധതികളും രീതികളും പുതുമുഖപ്പെടുത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മാസം മുമ്പ് ഈ ലക്ഷ്യത്തോടെ ആലുവയിൽ ഐ.ടി. ശില്പശാലയും സംഘടിപ്പിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ മറ്റു അധ്യാപക സംഘടനകൾക്കും പ്രചോദനമാണെന്നും, അധ്യാപനത്തിന്റെ ദിശയും ഗുണനിലവാരവും ഉയർത്താൻ സഹായകമാണെന്നും ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അഭിപ്രായപ്പെട്ടു.അധ്യാപകർക്ക് പഠനരീതികൾ ആധുനിക വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തുകയെന്നതാണ് ഇത്തരം ശില്പശാലകളുടെ ലക്ഷ്യമെന്നും പദ്ധതി വിശദീകരിച്ചുകൊണ്ട് കെ.എ. ടി.എഫ്.സംസ്ഥാന കൗൺസിലർ സി.എസ് സിദ്ദീഖ് പറഞ്ഞു. എൻ എ
സലിം ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. ത്വാഹ എ.എ ,.ഖദീജ ബീവി കെ.എം , അലി.കെ.എ , ഫാത്തിമ. കെ.എ , വി. പി. അബൂബക്കർ, റൈഹാനത്ത് കെ.ബി , മുത്തലിബ് എം.എം, കബീർ പി. എ ,നൗഷാദ് കെ.എ , മുഹമ്മദ് സാലിം മേക്കാലടി എന്നിവർ പ്രസംഗിച്ചു ഷറഫ് പി.എ , ഹുസൈൻ.കെ. കെ , അഫ്സൻ പി.ഇ.തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.










